Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kochi

കൊ​ച്ചി​യി​ലെ യു​വ​തി​യു​ടെ മ​ര​ണം; സു​ധ ബേ​ബി​യു​ടെ അ​മ്മ​യും ഷാ​ജി​യും ഒ​ന്നി​ച്ച് ജോ​ലി ചെ​യ്തി​രു​ന്ന​വ​ർ

കൊ​ച്ചി: വൈ​റ്റി​ല മേ​ൽ​പ്പാ​ല​ത്തി​ന് താ​ഴെ​യു​ള്ള റെ​യി​ൽ​വേ ട്രാ​ക്കി​ൽ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്.

കോ​ട്ട​യം മൂലേടം സ്വ​ദേ​ശി​നി​യാ​യ സു​ധ ബേ​ബി ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കേ​സി​ൽ പി​ടി​യി​ലാ​യ ഷാ​ജി​യും സു​ധ​യു​ടെ അ​മ്മ​യും ഹൈ​ക്കോ​ട​തി​യി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി.

ഷാ​ജി​യും സു​ധാ ബേ​ബി​യും കു​ടും​ബ​സു​ഹൃ​ത്തു​ക്ക​ളാ​ണ്. അ​മ്മ​യു​ടെ ചി​കി​ത്സ​ക്കാ​യി ഇ​വ​ർ കൊ​ച്ചി​യി​ലാ​ണ് താ​മ​സം. അ​ടു​ത്തി​ടെ ഇ​വ​രു​ടെ സൗ​ഹൃ​ദ​ത്തി​ൽ ചി​ല പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി. ഇ​താ​ണ് ത​ർ​ക്ക​ത്തി​ന് കാ​ര​ണം. തു​ട​ർ​ന്ന് രാ​ത്രി ഇ​രു​വ​രും റെ​യി​ൽ​വേ ട്രാ​ക്കി​ന​ടു​ത്തേ​ക്ക് പോ​വു​ക​യും ഇ​വി​ടെ വ​ച്ചാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​തെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. സു​ധ​യു​ടെ ത​ല​യ്ക്കേ​റ്റ ഗു​രു​ത​ര പ​രി​ക്കാ​ണ് മ​ര​ണ​കാ​ര​ണം.

അ​തേ​സ​മ​യം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷ​മേ കൃ​ത്യ​മാ​യ കാ​ര​ണം വ്യ​ക്ത​മാ​കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. പോ​സ്റ്റ്മോ​ർ​ട്ടം വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന ശേ​ഷം പ്ര​തി ഷാ​ജി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തും.

Kerala

തോ​റ്റ​വ​രെ​യും ജ​യി​ച്ച​വ​രെ​യും അ​ണി​നി​ര​ത്തി വി​ജ​യോ​ത്സ​വം; രാ​ഹു​ല്‍ ഗാ​ന്ധി ഇ​ന്ന് കൊ​ച്ചി​യി​ല്‍

കൊ​ച്ചി: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക​ളാ​യി മ​ത്സ​രി​ച്ച മു​ഴു​വ​ന്‍ പേ​രെ​യും ഉ​ള്‍​പ്പെ​ടു​ത്തി കെ​പി​സി​സി സം​ഘ​ടി​പ്പി​ക്കു​ന്ന വി​ജ​യോ​ത്സ​വം ഇ​ന്ന് കൊ​ച്ചി​യി​ല്‍ ന​ട​ക്കും. വി​ജ​യോ​ത്സ​വം 2026 മ​ഹാ​പ​ഞ്ചാ​യ​ത്ത് എ​ന്ന പേ​രി​ല്‍ മ​റൈ​ന്‍ ഡ്രൈ​വി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് രാ​ഹു​ല്‍ ഗാ​ന്ധി ഉ​ദ്ഘാ​ട​നം ചെ​യ്യും.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് 12.45ന് ​ചാ​ര്‍​ട്ടേ​ഡ് വി​മാ​ന​ത്തി​ലെ​ത്തു​ന്ന രാ​ഹു​ല്‍ ഗാ​ന്ധി​യെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ക്കും. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ട​ക്കം പാ​ര്‍​ട്ടി​യു​ടെ മു​ന്നോ​ട്ടു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജി​ത​ര്‍​ക്കുകൂ​ടി ഉ​ത്ത​ര​വാ​ദി​ത്തം ന​ല്‍​കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

കെ​പി​സി​സി​യു​ടെ സാ​ഹി​ത്യ വി​ഭാ​ഗ​മാ​യ പ്രി​യ​ദ​ര്‍​ശി​നി പ​ബ്ലി​ക്കേ​ഷ​ന്‍​സി​ന്‍റെ സാ​ഹി​ത്യ പു​ര​സ്‌​കാ​രം ഡോ. ​എം ലീ​ലാ​വ​തി​ക്ക് തൃ​ക്കാ​ക്ക​ര​യി​ലെ വ​സ​തി​യി​ലെ​ത്തി രാ​ഹു​ൽ സ​മ്മാ​നി​ക്കും. തു​ട​ര്‍​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് മ​റൈ​ന്‍ ഡ്രൈ​വി​ലെ സ​മ്മേ​ള​ന ന​ഗ​രി​യി​ലെ​ത്തും.

വൈ​കു​ന്നേ​രം നാ​ലി​ന് രാ​ഹു​ൽ കൊ​ച്ചി​യി​ൽ​നി​ന്ന് മ​ട​ങ്ങും. രാ​ഹു​ൽ​ഗാ​ന്ധി വ​രു​ന്ന വ​ഴി​ക​ളി​ലും സ​മ്മേ​ള​ന ന​ഗ​രി​യി​ലും ക​ന​ത്ത പോ​ലീ​സ് സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​തി​നാ​യി 500 പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്.

 

Kerala

ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി‌​ടി​യി​ൽ

കൊ​ച്ചി: ക​ഞ്ചാ​വു​മാ​യി ര​ണ്ടു യു​വാ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ്യ​ത്യ​സ്ത കേ​സു​ക​ളി​ലാ​യി ആ​ല​പ്പു​ഴ തു​റ​വ​ങ്ക​ര തെ​ക്കേ​ട​ത്ത് കി​ഴ​ക്കേ​വീ​ട്ടി​ൽ അ​ഭി​ജി​ത്ത് (26), ആ​വി​ല​കു​ന്ന് ക​ണ്ണു​കു​ഴി​യി​ൽ എ​സ്.​അ​തു​ൽ കു​മാ​ർ (24 ) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

അ​ഭി​ജി​ത്തി​ൽ നി​ന്നും 28 ഗ്രാ​മും അ​ഖി​ൽ കു​മാ​റി​ൽ നി​ന്നും 48 ഗ്രാം ​ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു. ശ​നി​യാ​ഴ്ച രാ​ത്രി​യി​ൽ മു​ള​വു​കാ​ട് പോ​ലീ​സ് ന​ട​ത്തി​യ പ​ട്രോ​ളി​ങ്ങി​നി​ടെ ബോ​ൾ​ഗാ​ട്ടി ഭാ​ഗ​ത്ത് വ​ച്ചാ​ണ് ഇ​രു​വ​രും പി‌​ടി​യി​ലാ​യ​ത്.

 

 

Kerala

ഒഐ എന്‍വിഷന്‍ സ്റ്റുഡിയോ കൊച്ചിയില്‍

കൊ​​​ച്ചി: എ​​​ഐ അ​​​ധി​​​ഷ്ഠി​​​ത ഡി​​​ജി​​​റ്റ​​​ല്‍ സാ​​​ങ്കേ​​​തി​​​ക​​​സേ​​​വ​​​ന​​​ങ്ങ​​​ള്‍ ന​​​ല്‍കു​​​ന്ന ഒ​​​റൈ​​​ന്‍ ഇ​​​ന്നോ​​​വേ​​​ഷ​​​ന്‍റെ അ​​​ത്യാ​​​ധു​​​നി​​​ക ഒ​​​ഐ എ​​​ന്‍വി​​​ഷ​​​ന്‍ സ്റ്റു​​​ഡി​​​യോ സം​​​വി​​​ധാ​​​നം കൊ​​​ച്ചി​​​യി​​​ല്‍ പ്ര​​​വ​​​ര്‍ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ചു.

ആ​​​ര്‍ട്ടി​​​ഫി​​​ഷ​​​ല്‍ ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍സ്, ജെ​​​ന്‍ഐ, ഡാ​​​റ്റ, ക്ലൗ​​​ഡ്, എ​​​ന്‍ജി​​​നി​​​യ​​​റിം​​​ഗ് മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ നൂ​​​ത​​​ന ഡി​​​ജി​​​റ്റ​​​ല്‍ പ​​​രി​​​ഹാ​​​ര​​​ങ്ങ​​​ള്‍ വി​​​ക​​​സി​​​പ്പി​​​ക്കാ​​​ന്‍ ല​​​ക്ഷ്യ​​​മി​​​ട്ട ഇ​​​ന്നോ​​​വേ​​​ഷ​​​ന്‍ ഹ​​​ബ്ബാ​​​ണ് ഇ​​​തെ​​​ന്ന് ക​​​മ്പ​​​നി അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു. ക്ലൈ​​​ന്‍റു​​​ക​​​ള്‍, എ​​​ന്‍ജി​​​നി​​​യ​​​ര്‍മാ​​​ര്‍, ഡി​​​സൈ​​​ന​​​ര്‍മാ​​​ര്‍, സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ​​​ഗ്ധ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ക്ക് ഡി​​​ജി​​​റ്റ​​​ല്‍ സേ​​​വ​​​ന​​​ങ്ങ​​​ള്‍ രൂ​​​പ​​​ക​​​ല്പ​​​ന ചെ​​​യ്യാ​​​നും പ​​​രീ​​​ക്ഷി​​​ക്കാ​​​നും എ​​​ന്‍വി​​​ഷ​​​ന്‍ സ്റ്റു​​​ഡി​​​യോ അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കും.

രാ​​​ജ്യ​​​ത്തെ മി​​​ക​​​ച്ച പ്ര​​​തി​​​ഭ​​​ക​​​ളെ ഉ​​​പ​​​യോ​​​ഗ​​​പ്പെ​​​ടു​​​ത്തി ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ല്‍ സു​​​സ്ഥി​​​ര എ​​​ഐ ഇ​​​ക്കോ​​​സി​​​സ്റ്റം വി​​​ക​​​സി​​​പ്പി​​​ക്കു​​​ക​​​യാ​​​ണു ല​​​ക്ഷ്യ​​​മെ​​​ന്ന് ഒ​​​റൈ​​​ന്‍ ഇ​​​ന്നോ​​​വേ​​​ഷ​​​ന്‍ അ​​​ധി​​​കൃ​​​ത​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കി.

Kerala

പിറ്റ്ബുള്ളിനെ ഉപേക്ഷിച്ചതല്ല, കാണാതായത്; കൊച്ചിയെ ഭീതിയിലാഴ്ത്തിയ നായയെ തേടി ഉടമ എത്തി

കൊച്ചി: കൊച്ചി നഗരത്തില്‍ അലഞ്ഞുനടന്ന പിറ്റ്ബുള്‍ ഇനത്തില്‍പെട്ട നായയെ ഉടമയ്ക്ക് കൈമാറി. കൊച്ചി സ്വദേശിയായ സംഗീതിന് ആണ് നായയെ കൈമാറിയത്. നായയെ ഉപേക്ഷിച്ചതല്ല, വീട്ടില്‍ നിന്നും കാണാതാവുകയായിരുന്നു എന്നാണ് സംഗീത് പറഞ്ഞത്. ഇന്നലെ വൈകിട്ട് ഏഴിന് ആണ് സംഗീത് സൗത്ത് പോലീസ് സ്‌റ്റേഷനില്‍ എത്തിയത്.

നായയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരിശോധിച്ച ശേഷമാണ് പോലീസ് നായയെ കൈമാറാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് റെസ്‌ക്യൂ ഹോം അധികൃതര്‍ എത്തി നായയെ ഉടമയ്ക്ക് കൈമാറുകയായിരുന്നു. എന്നാല്‍ മതിയായ രേകള്‍ ഇല്ലാതെയാണ് നായയെ വിട്ടുകൊടുത്തത് എന്നാണ് ആനിമല്‍ റെസ്‌ക്യൂ ടീമിന്റെ ആരോപണം.

നായയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഇല്ലാതെയാണ് കൈമാറിയത് എന്ന് റെസ്‌ക്യൂ ഹോം അധികൃതര്‍ പറയുന്നത്. അപകടകാരിയായ അമേരിക്കന്‍ പിറ്റ്ബുള്‍ നായയെ ഞായറാഴ്ചയാണ് സുഭാഷ് പാര്‍ക്ക് പരിസരത്ത് കണ്ടെത്തിയത്.

രണ്ടു ദിവസമായി നായ തെരുവില്‍ അലഞ്ഞുനടക്കുകയായിരുന്നു. സുഭാഷ് പാര്‍ക്ക് അധികൃതര്‍ പോലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് ആനിമല്‍ റെസ്‌ക്യൂ ടീം എത്തി നായയെ കൊണ്ടുപോയത്.

Kerala

യു​വാ​വ് മ​രി​ച്ച നി​ല​യി​ൽ; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

കൊ​ച്ചി: പ്ലം​ബിം​ഗ് ജോ​ലി​ക്കെ​ത്തി​യ യു​വാ​വി​നെ ക​ഴു​ത്ത് മു​റി​ച്ച്‌ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. തൃ​ശൂ​ർ പു​ത്തൂ​ർ വെ​ട്ടി​ക്കാ​ട് ക​ല്ല​ട​ത്തി​ല്‍ അ​ഭി​ന​വ് (18) ആ​ണ് മ​രി​ച്ച​ത്. നെ​ടു​മ്പാ​ശേ​രി അ​ത്താ​ണി ക​ല്പ​ക ന​ഗ​റി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

നാ​ല് പേ​രാ​ണ് ജോ​ലി​ക്കാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​രി​ല്‍ മൂ​ന്ന് പേ​ർ ചാ​യ കു​ടി​ക്കാ​ൻ പു​റ​ത്ത് പോ​യി തി​രി​കെ വ​ന്ന​പ്പോ​ഴാ​ണ് അ​ഭി​ന​വി​നെ ക​ഴു​ത്ത് മു​റി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

ജോ​ലി​ക്കി​ടെ അ​പ​ക​ടം സം​ഭ​വി​ച്ച​താ​ണോ അ​തോ പ്ലം​ബിം​ഗ് ജോ​ലി​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച്‌ സ്വ​യം ക​ഴു​ത്ത് മു​റി​ച്ച​താ​ണോ​യെ​ന്നും വ്യ​ക്ത​മ​ല്ല.

Kerala

ഉയരപ്പാത; അരൂര്‍- തുറവൂര്‍ ദേശീയപാതയില്‍ ഒരു മാസം ഗതാഗത നിയന്ത്രണം

കൊച്ചി/ആലപ്പുഴ: അരൂര്‍-തുറവൂര്‍ ദേശീയപാതയില്‍ ഒരു മാസത്തേക്കു ഗതാഗത നിയന്ത്രണം. ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ടാണ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. അരൂര്‍ ക്ഷേത്ര കവല മുതല്‍ വടക്കോട്ടുള്ള തൂണുകള്‍ക്കു മുകളില്‍ കോണ്‍ക്രീറ്റ് ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിന്‍റെ ഭാഗമായാണ് നിയന്ത്രണം.

തോപ്പുംപടി-അരൂര്‍ റോഡിലൂടെ വരുന്ന വാഹനങ്ങള്‍ ബൈപാസ് കവലയില്‍നിന്ന് ഇടത്തോട്ട് തിരിഞ്ഞ് അരൂര്‍-കുമ്പളം പാലം വഴി ഇറങ്ങി പോകണം. വൈറ്റിലയില്‍നിന്നു ഇടക്കൊച്ചിയിലേക്ക് പോകുന്ന വാഹനങ്ങള്‍ ബൈപാസ് കവലയുടെ തെക്ക് ഭാഗത്തുനിന്നു യു ടേണ്‍ തിരിഞ്ഞു പോകണം.

അതേസമയം, 35 ഗര്‍ഡറുകളാണ് പില്ലര്‍ നമ്പര്‍ ഒന്നു മുതല്‍ അഞ്ചു വരെയുള്ള ഇനി സ്ഥാപിക്കാനുള്ളത്. നിലവില്‍ മണിക്കൂറുകളോളം നീളുന്ന ഗതാഗത കുരുക്കാണ് ദേശീയപാതയിലുള്ളത്. ഹൈവേ പോലീസിന്‍റെയും അരൂര്‍, കുത്തിയതോട് പോലീസിന്‍റെയും മേല്‍നോട്ടത്തിലാണ് ഗതാഗത നിയന്ത്രണം.

ഉയരപ്പാത നിർമാണം നടക്കുന്ന അരൂർ ബൈപാസ് കവലയിൽ അരൂർ, കുത്തിയതോട് പോലീസിന്‍റെയും ഹൈവേ പോലീസിന്‍റെയും മേൽനോട്ടത്തിലാണ് ഗതാഗത നിയന്ത്രണം. ഇതിനായി രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെ രണ്ടു ഷിഫ്റ്റുകളിലായി 12 ഹോംഗാർഡുകളെയും ഉയരപ്പാത നിർമാണ കമ്പനി വിവിധയിടങ്ങളിലായി 15 മാർഷൽമാരെയും നിയമിച്ചിട്ടുണ്ട്.

ഇതുകൂടാതെ ഗർഡറുകൾ സ്ഥാപിക്കുന്ന സമയങ്ങളിൽ ഹൈവേ പോലീസിന്‍റെയും അരൂർ പോലീസിന്‍റെയും സാന്നിധ്യത്തിലാണ് സുരക്ഷാസംവിധാനം ഏർപ്പെടുത്തുന്നത്.

Kerala

ഊ​ബ​ർ കാ​ർ ഇ​ടി​ച്ചു ക​യ​റി​യ​ത് ബൈ​ക്കി​ലും കാ​റി​ലും; മരിച്ചത് കളമശേരി സ്വദേശി

കൊ​ച്ചി: ക​ള​മ​ശേ​രി പ​ത്ത​ടി​പ്പാ​ല​ത്ത് അ​മി​ത വേ​ഗ​ത്തി​ൽ എ​ത്തി​യ ഊ​ബ​ർ കാ​ർ ബൈ​ക്കി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി വ​യോ​ധി​ക​ന് ദാ​രു​ണാ​ന്ത്യം. ബൈ​ക്ക് യാ​ത്രി​ക​നാ​യ ക​ള​മ​ശേ​രി സ്വ​ദേ​ശി സാ​ജു (64) ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 11.30- ഓടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സാ​ജു​വി​ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ബ​ന്ധു​വി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ൽ പ​ട്ടാ​മ്പി സ്വ​ദേ​ശി​യാ​യ കാർ ഡ്രൈ​വ​ർ ന​വാ​സി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

അ​മി​ത വേ​ഗ​ത്തി​ൽ എ​ത്തി​യ ടാ​ക്സി ബൈ​ക്കി​ന്‍റെ പി​ന്നി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഈ ​ബൈ​ക്ക് മ​റ്റൊ​രു കാ​റി​ന് അ​ടി​യി​ൽ പെ​ടു​ക​യാ​യി​രു​ന്നു.

Kerala

കൊച്ചിയിലെ വായുവിലും വിഷം നിറയുന്നു

കൊ​​​ച്ചി: കൊ​​​ച്ചി​​​യി​​​ല്‍ വാ​​​യു ഗു​​​ണ​​​നി​​​ല​​​വാ​​​രം അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​യ നി​​​ല​​​യി​​​ല്‍ തു​​​ട​​​രു​​​ന്നു. രാ​​​വി​​​ലെ കാ​​​ണ​​​പ്പെ​​​ടു​​​ന്ന പു​​​ക​​​മ​​​ഞ്ഞ് വെ​​​യി​​​ല്‍ വീ​​​ഴു​​​ന്ന​​​തോ​​​ടെ കു​​​റ​​​യു​​​മെ​​​ങ്കി​​​ലും വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ വീ​​​ണ്ടും കൂ​​​ടി​​​വ​​​രു​​​ന്ന പ്ര​​​വ​​​ണ​​​ത​​​യാ​​​ണു നി​​​ല​​​വി​​​ൽ.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഏ​​​ഴി​​​ന് വാ​​​യു നി​​​ല​​​വാ​​​രമൂ​​​ല്യം 194 ആ​​​യി​​​രു​​​ന്നു. ഉ​​​ച്ച​​​യ്ക്ക് 12ഓ​​​ടെ ഇ​​​ത് 136 ആ​​​യി താ​​​ഴ്‌​​​ന്നെ​​​ങ്കി​​​ലും വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ വീ​​​ണ്ടും ഉ​​​യ​​​ര്‍ന്നു. പു​​​തു​​​വ​​​ത്സ​​​രാ​​​ഘോ​​​ഷം പൊ​​​ടി​​​പൊ​​​ടി​​​ച്ച കൊ​​​ച്ചി​​​യി​​​ല്‍ ക​​​രി​​​മ​​​രു​​​ന്ന് പ്ര​​​യോ​​​ഗ​​​ങ്ങ​​​ള​​​ട​​​ക്കം പൊ​​​തു​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍ ന​​​ട​​​ന്ന​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് വാ​​​യു ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​ത്തി​​​ലെ അ​​​പ​​​ക​​​ടാ​​​വ​​​സ്ഥ.

വാ​​​യു ഗു​​​ണ​​​നി​​​ല​​​വാ​​​രം 101 മു​​​ത​​​ല്‍ 200 വ​​​രെ രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന അ​​​ള​​​വു​​​ക​​​ള്‍ ​​​രോ​​​ഗങ്ങ​​​ള്‍ക്കു വ​​​ഴി​​​വ​​​യ്ക്കു​​​ന്ന​​​വ​​​യാ​​​ണ്. വാ​​​യു ഗു​​​ണ​​​നി​​​ല​​​വാ​​​രം മോ​​​ശ​​​മാ​​​യി തു​​​ട​​​രു​​​മ്പോ​​​ഴും ശ്വ​​​സി​​​ക്കു​​​ന്ന വാ​​​യു​​​വി​​​ന്‍റെ ഗു​​​ണ​​​നി​​​ല​​​വാ​​​രം ജ​​​ന​​​ങ്ങ​​​ളെ അ​​​റി​​​യി​​​ക്കേ​​​ണ്ട മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ ബേ​​​ര്‍ഡി​​​ന്‍റെ വൈ​​​റ്റി​​​ല​​​യി​​​ലെ​​​യും അ​​​മ്പ​​​ല​​​മു​​​ക​​​ളി​​​ലെ​​​യും എ​​​യ​​​ര്‍ ക്വാ​​​ളി​​​റ്റി ഇ​​​ന്‍ഡ​​​ക്‌​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ള്‍ പ്ര​​​വ​​​ര്‍ത്ത​​​ന​​​ര​​​ഹി​​​ത​​​മാ​​​യി​​​ട്ട് നാ​​​ളു​​​ക​​​ളാ​​​യി. അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ലും ഭൂ​​​മി​​​ശാ​​​സ്ത്ര​​​പ​​​ര​​​മാ​​​യും വ​​​രു​​​ന്ന മാ​​​റ്റ​​​ങ്ങ​​​ളാ​​​ണ് പു​​​ക​​​മ​​​ഞ്ഞ് ത​​​ങ്ങി​​​നി​​​ല്‍ക്കാ​​​ന്‍ കാ​​​ണ​​​മാ​​​കു​​​ന്ന​​​തെ​​​ന്ന് വി​​​ദ​​​ഗ്ധ​​​ര്‍ പ​​​റ​​​യു​​​ന്നു.

സം​​​സ്ഥാ​​​ന​​​ത്തെ​​​ത​​​ന്നെ ഏ​​​റ്റ​​​വും വ​​​ലി​​​യ പു​​​തു​​​വ​​​ത്സ​​​രാ​​​ഘോ​​​ഷം അ​​​ര​​​ങ്ങേ​​​റി​​​യ ഫോ​​​ര്‍ട്ട്‌​​​ കൊ​​​ച്ചി​​​യി​​​ല്‍ ആ​​​ഘോ​​​ഷ​​​ത്തി​​​നു പി​​​ന്നാ​​​ലെ മാ​​​ലി​​​ന്യ​​​വും പൊ​​​ടി​​​ശ​​​ല്യ​​​വും രൂ​​​ക്ഷ​​​മാ​​​യി​​​രു​​​ന്നു.

ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി കൊ​​​ച്ചി​​​യി​​​ലെ വി​​​വി​​​ധ​​​യി​​​ട​​​ങ്ങ​​​ളി​​​ല്‍ പ​​​തി​​​വി​​​നു വി​​​പ​​​രീ​​​ത​​​മാ​​​യി അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട വാ​​​ഹ​​​ന​​​ത്തി​​​ര​​​ക്ക് അ​​​ന്ത​​​രീ​​​ക്ഷവായു മോ​​​ശ​​​മാ​​​കു​​​ന്ന​​​തി​​​ന് കാ​​​ര​​​ണ​​​മാ​​​യി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് വി​​​ല​​​യി​​​രു​​​ത്ത​​​ല്‍. വ്യ​​​വ​​​സാ​​​യകേ​​​ന്ദ്ര​​​മാ​​​യ ഏ​​​ലൂ​​​രി​​​ലും അ​​​മ്പ​​​ല​​​മു​​​ക​​​ളി​​​ലു​​​മാ​​​ണ് ഏ​​​റ്റ​​​വും മോ​​​ശം സാ​​​ഹ​​​ച​​​ര്യം.

Business

ഗോ​ദ്റെ​ജ് എ​ക്സ്ക്ലൂ​സീ​വ് സ്റ്റോ​ര്‍ കൊ​ച്ചി​യി​ല്‍

കൊ​​​ച്ചി: ഗോ​​​ദ്റെ​​​ജ് എ​​​ന്‍റ​​​ര്‍​പ്രൈ​​​സ​​​സ് ഗ്രൂ​​​പ്പി​​​ന്‍റെ സെ​​​ക്യൂ​​​രി​​​റ്റി സൊ​​​ല്യൂ​​​ഷ​​​ന്‍​സ് വി​​​ഭാ​​​ഗം ഇ​​​ട​​​പ്പ​​​ള്ളി​​​യി​​​ല്‍ പു​​​തി​​​യ എ​​​ക്സ്ക്ലൂ​​​സീ​​​വ് സ്റ്റോ​​​ര്‍ ആ​​​രം​​​ഭി​​​ച്ചു.

ഇ​​​ട​​​പ്പ​​​ള്ളി​​​യി​​​ലെ എ​​​ന്‍​എ​​​ച്ച് 66ല്‍ ​​​സൗ​​​ത്ത് ഇ​​​ന്ത്യ​​​ന്‍ ബാ​​​ങ്ക് ഓ​​​വ​​​ര്‍​സീ​​​സ് ബ്രാ​​​ഞ്ചി​​​നു സ​​​മീ​​​പം ക​​​ണ​​​യ​​​ന്നൂ​​​ര്‍ ജെ ​​​വാ​​​ര്‍​ഡ് ന​​​മ്പ​​​ര്‍ 46ല്‍ ​​​ഡോ​​​ര്‍ ന​​​മ്പ​​​ര്‍ 2761ലാ​​​ണ് ഈ ​​​സ്റ്റോ​​​ര്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന​​​ത്.

കേ​​​ര​​​ള​​​ത്തി​​​ലെ സാ​​​ന്നി​​​ധ്യം ശ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തി​​​നും ഹോം ​​​ലോ​​​ക്ക​​​ര്‍, സ്ഥാ​​​പ​​​ന വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലെ നേ​​​തൃ​​​സ്ഥാ​​​നം ഉ​​​റ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ള്ള ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണി​​​ത്.

സ്വ​​​ര്‍​ണാ​​​ഭ​​​ര​​​ണ വി​​​നി​​​മ​​​യ​​​ത്തി​​​ന്‍റെ​​​യും വ്യാ​​​പാ​​​ര​​​ത്തി​​​ന്‍റെ​​​യും പ്ര​​​ധാ​​​ന കേ​​​ന്ദ്ര​​​മെ​​​ന്ന നി​​​ല​​​യി​​​ല്‍ കൊ​​​ച്ചി അ​​​ത്യാ​​​ധു​​​നി​​​ക സു​​​ര​​​ക്ഷാ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ള്‍​ക്കാ​​​യു​​​ള്ള ത​​​ന്ത്ര​​​പ​​​ര​​​മാ​​​യ വി​​​പ​​​ണി​​​യാ​​​ണ്.

വീ​​​ടു​​​ക​​​ള്‍​ക്കും വ്യാ​​​പാ​​​ര സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍​ക്കു​​​മാ​​​യി വി​​​പു​​​ല​​​മാ​​​യ അ​​​ത്യാ​​​ധു​​​നി​​​ക സു​​​ര​​​ക്ഷാ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ ഈ ​​​പു​​​തി​​​യ സ്റ്റോ​​​റി​​​ല്‍ ല​​​ഭ്യ​​​മാ​​​ണെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

Kerala

ആ​ട് മൂ​ന്ന് ഷൂ​ട്ടിം​ഗി​നി​ടെ അ​പ​ക​ടം; നടൻ വി​നാ​യ​ക​ന് പ​രി​ക്ക്

കൊ​ച്ചി: ആ​ട് മൂ​ന്ന് ഷൂ​ട്ടിം​ഗി​നി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ന​ട​ൻ വി​നാ​യ​ക​ന് പ​രി​ക്ക്. ജീ​പ്പ് ഉ​പ​യോ​ഗി​ച്ചു​ള്ള സം​ഘ​ട്ട​ന രം​ഗ​ങ്ങ​ള്‍ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ന​ട​ന് പ​രി​ക്കേ​റ്റ​ത്.

തു​ട​ര്‍​ന്ന് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍‌ ചി​കി​ത്സ തേ​ടി. എം​ആ​ര്‍​ഐ സ്‍​കാ​നി​ൽ പേ​ശി​ക​ള്‍​ക്ക് സാ​ര​മാ​യ ക്ഷ​തം ക​ണ്ടെ​ത്തി​യ​തോ​ടെ ഡോ​ക്ട​ർ​മാ​ർ ആ​റാ​ഴ്‍​ച​ത്തെ വി​ശ്ര​മം നി​ർ​ദ്ദേ​ശി​ച്ചു.

മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സ് ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ട് മൂ​ന്ന് എ​ന്ന ബി​ഗ് ബ​ജ​റ്റ് എ​പി​ക് ഫാ​ന്‍റ​സി ചി​ത്രം 2026 മാ​ർ​ച്ച് 19ന് ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും.

 

 

Kerala

പ്ര​സ്ഥാ​ന​മാ​ണു വ​ലു​ത്; പാ​ർ​ട്ടി​യി​ൽ വ​ന്ന​തു സ്ഥാ​നം മോ​ഹി​ച്ച​ല്ല: ദീ​പ്തി മേ​രി വ​ർ​ഗീ​സ്

കൊ​ച്ചി: മേ​യ​ർ സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്കാ​ത്ത​തി​നു പി​ന്നാ​ലെ പ്ര​തി​ക​ര​ണ​വു​മാ​യി ദീ​പ്തി മേ​രി വ​ർ​ഗീ​സ്. മേ​യ​റോ എം​എ​ൽ​എ​യോ എം​പി​യോ ആ​കാ​ന​ല്ല പാ​ർ​ട്ടി​യി​ൽ വ​ന്ന​ത്. സ്ഥാ​ന​മാ​ന​ങ്ങ​ള​ല്ല പ്ര​സ്ഥാ​ന​മാ​ണ് വ​ലു​ത്.

വ​ലി​യ രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​മാ​കു​മ്പോ​ൾ തെ​റ്റു​ക​ളു​ണ്ടാ​കാം. അ​തു തി​രു​ത്താ​ൻ ത​യാ​റാ​ക​ണം. മേ​യ​ർ സ്ഥാ​ന​ത്തേ​ക്ക് ചി​ല​ർ​ക്ക് ല​ഭി​ച്ച പി​ന്തു​ണ​യെ​പ്പ​റ്റി നേ​തൃ​ത്വം പ​റ​യു​ന്ന​ത് വി​ശ്വ​സി​ക്കേ​ണ്ട​വ​ർ​ക്ക് വി​ശ്വ​സി​ക്കാം.

അ​ല്ലാ​ത്ത​വ​ർ​ക്ക് വി​ശ്വ​സി​ക്കാ​തി​രി​ക്കാം. കെ​പി​സി​സി എ​ന്തു തീ​രു​മാ​ന​മെ​ടു​ത്താ​ലും അം​ഗീ​ക​രി​ക്കു​മെ​ന്നും ദീ​പ്‌​തി മേ​രി വ​ർ​ഗീ​സ് പ​റ​ഞ്ഞു. അ​തേ​സ​മ​യം ദീ​പ്തി​യെ ത​ഴ​ഞ്ഞ​തി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ക​യാ​ണ്.

 

 

 

Business

ഷീ ​പ​വ​ർ 2025 വ​നി​താ ഉ​ച്ച​കോ​ടി 18ന് കൊച്ചിയിൽ

കൊ​​​​ച്ചി: സാ​​​​മ്പ​​​​ത്തി​​​​ക സ്വാ​​​​ത​​​​ന്ത്ര്യം, ഡി​​​​ജി​​​​റ്റ​​​​ൽ ശ​​​ക്തീ​​​​ക​​​​ര​​​​ണം, സം​​​​രം​​​​ഭ​​​​ക​​​​ത്വ ആ​​​​ശ​​​​യ​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യി​​​​ൽ സ്ത്രീ​​​​ക​​​​ളെ പ്രാ​​​​പ്ത​​​​രാ​​​​ക്കാ​​​​ൻ ല​​​​ക്ഷ്യ​​​​മി​​​​ട്ടു സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന ഷീ ​​​​പ​​​​വ​​​​ർ 2025 വ​​​​നി​​​​താ ഉ​​​​ച്ച​​​​കോ​​​​ടി 18ന് ​​​​കൊ​​​​ച്ചി ഹോ​​​​ട്ട​​​​ൽ റി​​​​നെ​​​​യി​​​​ൽ ന​​​​ട​​​​ക്കും.​​​​രാ​​​​വി​​​​ലെ 9.30ന് ​​​​ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന ഉ​​​​ച്ച​​​​കോ​​​​ടി വൈ​​​​കു​​​​ന്നേ​​​​രം 5.30ന് ​​​​സ​​​​മാ​​​​പി​​​​ക്കും.

സം​​​​രം​​​​ഭ​​​​ക​​​​ർ​​​​ക്കും പ്ര​​​​ഫ​​​​ഷ​​​​ണ​​​​ലു​​​​ക​​​​ൾ​​​​ക്കും വീ​​​​ട്ട​​​​മ്മ​​​​മാ​​​​ർ​​​​ക്കും പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ന്ന ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ൽ സാ​​​​മ്പ​​​​ത്തി​​​​ക ഭ​​​​ദ്ര​​​​ത, തൊ​​​​ഴി​​​​ൽ​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ എ​​​​ഐ സാ​​​​ധ്യ​​​​ത​​​​ക​​​​ൾ, സൈ​​​​ബ​​​​ർ സു​​​​ര​​​​ക്ഷ, വ്യ​​​​ക്തി​​​​ഗ​​​​ത ആ​​​​രോ​​​​ഗ്യം, സ്ത്രീ​​​​ക​​​​ൾ​​​​ക്കു തു​​​​ട​​​​ങ്ങാ​​​​വു​​​​ന്ന സം​​​​രം​​​​ഭ​​​​ങ്ങ​​​​ൾ എ​​​​ന്നീ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ വി​​​​ദ​​​​ഗ്ധ​​​​ർ ക്ലാ​​​​സു​​​​ക​​​​ൾ ന​​​​യി​​​​ക്കും.

ആ​​​​ധു​​​​നി​​​​ക​​​കാ​​​​ല​​​​ത്തെ വെ​​​​ല്ലു​​​​വി​​​​ളി​​​​ക​​​​ളെ നേ​​​​രി​​​​ടാ​​​​ൻ സ്ത്രീ​​​​ക​​​​ളെ പ്രാ​​​​പ്ത​​​​രാ​​​​ക്കു​​​​ക​​​​യാ​​​​ണ് ഉ​​​​ച്ച​​​​കോ​​​​ടി​​​​യു​​​​ടെ ല​​​​ക്ഷ്യ​​​​മെ​​​​ന്ന് സം​​​​ഘാ​​​​ട​​​​ക​​​​യാ​​​​യ നി​​​​ഷ കൃ​​​​ഷ്ണ​​​​ൻ അ​​​​റി​​​​യി​​​​ച്ചു. പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ shepower.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് വ​​​​ഴി ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യാം. ഫോ​​​​ൺ: 9400816700.

Kerala

ഭി​ന്ന​ശേ​ഷി ദി​നം: ഫ്ലൈ​വിം​ഗ്‌​സ് മെ​ഗാ​ഷോ കൊ​ച്ചി​യി​ൽ നാ​ളെ

കൊ​​​ച്ചി: അ​​​ന്താ​​​രാ​​ഷ്‌​​ട്ര ഭി​​​ന്ന​​​ശേ​​​ഷി ദി​​​നാ​​​ച​​​ര​​​ണ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു നാ​​​ളെ കൊ​​​ച്ചി ദ​​​ര്‍​ബാ​​​ര്‍ ഹാ​​​ള്‍ ഗ്രൗ​​​ണ്ടി​​​ല്‍ ഫ്ലൈ​​​വിം​​​ഗ്‌​​​സ് മെ​​​ഗാ​​​ഷോ ന​​​ട​​​ക്കും.

കേ​​​ര​​​ളം, ത​​​മി​​​ഴ്നാ​​​ട്, ക​​​ര്‍​ണാ​​​ട​​​കം എ​​​ന്നീ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍നി​​​ന്നാ​​​യി 200-ലേ​​​റെ ഭി​​​ന്ന​​​ശേ​​​ഷി ക​​​ലാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന സം​​​ഗീ​​​ത, നൃ​​​ത്ത, ഹാ​​​സ്യ​​​പ​​​രി​​​പാ​​​ടി​​​ക​​​ൾ വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് ആ​​​രം​​​ഭി​​​ക്കും.

ക​​​ല​​​യി​​​ലൂ​​​ടെ പ​​​രി​​​മി​​​തി​​​ക​​​ള്‍ മ​​​റി​​​ക​​​ട​​​ക്കു​​​ക എ​​​ന്ന​​​താ​​​ണ് പ്ര​​​മേ​​​യം. ജി​​​ല്ലാ ടൂ​​​റി​​​സം പ്ര​​​മോ​​​ഷ​​​ന്‍ കൗ​​​ണ്‍​സി​​​ല്‍, കേ​​​ര​​​ള ചേം​​​ബ​​​ര്‍ ഓ​​​ഫ് കൊമേ​​​ഴ്‌​​​സ്, ല​​​യ​​​ണ്‍​സ് ക്ല​​​ബ്, വി​​​വി​​​ധ കോ​​​ള​​​ജു​​​ക​​​ള്‍ എ​​​ന്നി​​​വ​​​യു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​ണു പ​​​രി​​​പാ​​​ടി​​​യെ​​​ന്നു മെ​​​ഗാ​​​ഷോ ഡ​​​യ​​​റ​​​ക്ട​​​ർ സൈ​​​മ​​​ണ്‍ ജോ​​​ര്‍​ജ് അ​​​റി​​​യി​​​ച്ചു. പ്ര​​​വേ​​​ശ​​​നം സൗ​​​ജ​​​ന്യം.

2010 മു​​​ത​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന ഭി​​​ന്ന​​​ശേ​​​ഷി സൗ​​​ഹൃ​​​ദ ക​​​ലാ പ്ലാ​​​റ്റ്ഫോ​​​മാ​​​ണ് ഫ്ലൈ​​​വിം​​​ഗ്‌​​​സ്. മു​​​ത്തൂ​​​റ്റ് ഫി​​​നാ​​​ന്‍​സ്, ആ​​​സ്റ്റ​​​ര്‍ മെ​​​ഡി​​​സി​​​റ്റി തു​​​ട​​​ങ്ങി​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ പി​​​ന്തു​​​ണ​​​യും പ​​​രി​​​പാ​​​ടി​​​ക്കു​​​ണ്ട്. ഫോ​​​ൺ- 73569 20695.

Kerala

ച​ര​ക്ക് ട്രെ​യി​നി​ന്‍റെ എ​ന്‍​ജി​ന്‍ പാ​ളം തെ​റ്റി​യ സം​ഭ​വം; ട്രെ​യി​ന്‍ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു

കൊ​ച്ചി: ക​ള​മ​ശേ​രി​യി​ല്‍ ഷ​ൺ​ഡിം​ഗി​നി‌​ടെ ച​ര​ക്ക് ട്രെ​യി​നി​ന്‍റെ എ​ന്‍​ജി​ന്‍ പാ​ളം തെ​റ്റി​യ​തി​നെ തു​ട​ര്‍​ന്ന് താ​റു​മാ​റാ​യ ട്രെ​യി​ന്‍ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു. എ​ഫ്എ​സി​ടി​യി​ലെ ച​ര​ക്ക് കൊ​ണ്ടു​പോ​കു​ന്ന ട്രെ​യി​ന്‍റെ എ​ൻ​ജി​നാ​ണ് നി​യ​ന്ത്ര​ണം തെ​റ്റി ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ലി​ടി​ച്ച​ത്.

അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് പ​ല ട്രെ​യി​നു​ക​ളും ഏ​റെ വൈ​കി​യാ​ണ് സ്റ്റേ​ഷ​നു​ക​ളി​ല്‍ എ​ത്തി​യ​ത്. ഉ​ച്ച​യ്ക്ക് 2.30 ടെ ​ക​ള​മ​ശേ​രി​യി​ല്‍ നി​ന്ന് സ​ര്‍​വീ​സ് തു​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. ഷ​ണ്‍​ഡിം​ഗ് ചെ​യ്യു​ന്ന​തി​നി​ട​യി​ല്‍ എ​ന്‍​ജി​ന്‍ പാ​ളം അ​വ​സാ​നി​ക്കു​ന്ന​തി​നി​ട​ത്തു​ള്ള ബാ​രി​ക്കേ​ഡ് മ​റി​ക​ട​ന്ന് മു​ന്നോ​ട്ട് പോ​യി ഇ​ല​ക്ട്രി​ക് പോ​സ്റ്റി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

പി​ന്നാ​ലെ തൃ​ശൂ​രി​ലേ​ക്കു​ള്ള റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ ഗ​താ​ഗ​തം നി​ല​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ട്രെ​യി​ന്‍ ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യി ത​ളം തെ​റ്റി. നാ​ലു​മ​ണി​ക്കൂ​ര്‍ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ല്‍ പ​ണി പൂ​ര്‍​ത്തി​യാ​ക്കി ട്രെ​യി​ന്‍ ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു.

Kerala

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ കഞ്ചാവ് വേട്ട; കഞ്ചാവ് കടത്തിയത് സുഖ്‌ലാൽ

 

 

കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ കഞ്ചാവ് വേട്ടയിൽ കഞ്ചാവു കടത്തിയത് സുഖ്‌ലാലെന്ന് പോലീസ്. റെയില്‍വേ സ്‌റ്റേഷനില്‍  വില്പനയ്‌ക്കെത്തിച്ച 56 കിലോ കഞ്ചാവുമായി റെയില്‍വേയിലെ ഒരു കരാര്‍ ജീവനക്കാരനെയും രണ്ട് എറണാകുളം സ്വദേശികളെയും എറണാകുളം റെയില്‍വേ പോലീസാണ് പിടികൂടിയത്.  കരാര്‍ ജീവനക്കാരനായ ആസാം സ്വദേശി സുഖ്‌ലാൽ, കഞ്ചാവ് വാങ്ങാനെത്തിയ എറണാകുളം സ്വദേശികളായ സനൂപ്, ദീപക് എന്നിവരാണ് റെയില്‍വേ പോലീസിന്‍റെ കസ്റ്റഡിയിലുള്ളത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരുന്നു. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
 ടാറ്റ നഗര്‍ എക്സ്പ്രസില്‍ ലഗേജ് ബോഗിക്കുള്ളില്‍ ഒളിപ്പിച്ചാണ് കഞ്ചാവ് കടത്തിയത്. ഇന്നു പുലര്‍ച്ചെ ട്രെയിന്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ഇവര്‍ പിടിയിലായത്. വിജയവാഡയില്‍ നിന്ന് സുഖ്‌ലാല്‍ എത്തിച്ച കഞ്ചാവ് വാങ്ങാൻ എത്തിയതായിരുന്നു സനൂപും ദീപക്കും. മുമ്പും സമാനരീതിയില്‍ കഞ്ചാവ് കടത്തിയിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.

Kerala

ക​ന​ത്ത​മ​ഴ: കൊ​ച്ചി ന​ഗ​ര​ത്തി​ൽ വ​ൻ വെ​ള്ള​ക്കെ​ട്ട്

കൊ​ച്ചി: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് കൊ​ച്ചി ന​ഗ​ര​ത്തി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്കു​ശേ​ഷം പെ​യ്ത മ​ഴ​യി​ൽ എം​ജി റോ​ഡ്, ക​ലൂ​ർ, ഇ​ട​പ്പ​ള്ളി, പാ​ലാ​രി​വ​ട്ടം ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ഗ​ര​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി.

പ​ല​യി​ട​ങ്ങ​ളി​ലും വൈ​ദ്യു​തി വി​ത​ര​ണ​വും ത​ട​സ​പ്പെ​ട്ടു. ക​ട​യ്ക്കു​ള്ളി​ലേ​ക്ക് വെ​ള്ളം ഇ​ര​ച്ചു​ക​യ​റി​യ​തോ​ടെ വ്യാ​പാ​രി​ക​ളും പ്ര​തി​സ​ന്ധി​യി​ലാ​യി. തൃ​ശൂ​ർ ചാ​ല​ക്കു​ടി​യി​ൽ ശ​ക്‌​ത​മാ​യ കാ​റ്റി​ൽ തെ​ങ്ങ് ഒ​ടി​ഞ്ഞു​വീ​ണ് ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു.

അ​ന്ന ജോ​ൺ​സ​ൺ (11) ഐ​റി​ൻ ബി​ജു (16) എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്. റോ​ഡി​ലൂ​ടെ സൈ​ക്ക​ൾ ച​വി​ട്ടു​ക​യാ​യി​രു​ന്ന കു​ട്ടി​ക​ളു​ടെ ദേ​ഹ​ത്തേ​ക്ക് തെ​ങ്ങ് ഒ​ടി​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ഇ​രു​വ​രും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.

ക​ന​ത്ത മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തി​ങ്ക​ളാ​ഴ്ച തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ ഇ​ടു​ക്കി വ​രെ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ രൂ​പ​പ്പെ​ട്ട ന്യൂ​ന​മ​ര്‍​ദ്ദം തീ​വ്ര ന്യൂ​ന​മ​ര്‍​ദ്ദ​മാ​യി മാ​റു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം.

Kerala

സിപിഒയില്‍നിന്ന് നാലു ലക്ഷം തട്ടാൻ എസ്ഐ സ്പാ നടത്തിപ്പുകാരിക്കു കൂട്ടുനിന്നു

കൊ​ച്ചി: മ​സാ​ജ് പാ​ര്‍​ല​റി​ല്‍​നി​ന്നു മാ​ല മോ​ഷ്ടി​ച്ചെ​ന്നാ​രോ​പി​ച്ചു സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റി​ല്‍​നി​ന്ന് നാ​ലുല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത സം​ഭ​വ​ത്തി​ല്‍ പാ​ലാ​രി​വ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ​സ്‌​ഐ ബൈ​ജു​വി​നെ​തി​രെ കേ​സ്. സ്പാ ​ന​ട​ത്തി​പ്പു​കാ​രി ര​മ്യ, ഇ​വ​രു​ടെ സ​ഹാ​യി എ. ​ഹി​ഷാം എ​ന്നി​വ​ര്‍​ക്കെ​തി​രെ​യും പാ​ലാ​രി​വ​ട്ടം പോ​ലീ​സ് കേ​സെ​ടു​ത്തു.

പാ​ലാ​രി​വ​ട്ടം മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ന് സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്വ​കാ​ര്യ മ​സാ​ജ് സെ​ന്‍റ​റി​ല്‍ ഈ ​മാ​സം എ​ട്ടി​നാ​ണ് സി​പി​ഒ എ​ത്തി​യ​ത്. ഇ​യാ​ളെ അ​ടു​ത്ത ദി​വ​സം രാ​വി​ലെ ഫോ​ണി​ല്‍ വി​ളി​ച്ച ര​മ്യ ആ​റ​ര ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു.

മ​സാ​ജ് തു​ട​ങ്ങു​ന്ന​തി​ന് മു​മ്പ് താ​ന്‍ മേ​ശ​പ്പു​റ​ത്ത് ഊ​രി​വ​ച്ച ആ​റ​ര ല​ക്ഷം രൂ​പ​യു​ടെ താ​ലി​മാ​ല കാ​ണാ​താ​യെ​ന്നും സി​പി​ഒ ആ​ണ് അ​തെ​ടു​ത്ത​തെ​ന്നും വി​ളി​ച്ച​റി​യി​ച്ചു. പ​ണം ത​ന്നി​ല്ലെ​ങ്കി​ല്‍ ഭാ​ര്യ​യോ​ടും വീ​ട്ടു​കാ​രോ​ടും പ​റ​യു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി.

തു​ട​ര്‍​ന്ന് ഷി​ഹാ​മും ഫോ​ണി​ല്‍ വി​ളി​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തി. പി​ന്നീ​ട് എ​സ്ഐ മു​ഖേ​ന പ​ണം കൈ​മാ​റി. എ​സ്‌​ഐ ബൈ​ജു​വി​നു മ​സാ​ജ് പാ​ര്‍​ല​ര്‍ ന​ട​ത്തി​പ്പു​കാ​രു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നാ​ണ് ആ​രോ​പ​ണം. സം​ഭ​വ​ത്തി​ല്‍ ഇ​ന്ന​ലെ രാ​ത്രി​യാ​ണ് കേ​സെ​ടു​ത്ത​ത്. ഇ​യാ​ള്‍​ക്കെ​തി​രെ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

ക​ഞ്ചാ​വും ബ്രൗ​ണ്‍ ഷു​ഗ​റു​മാ​യി ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര്‍ അ​റ​സ്റ്റി​ല്‍

കൊ​ച്ചി: വി​ല്പ​ന​യ്‌​ക്കെ​ത്തി​ച്ച ക​ഞ്ചാ​വും ബ്രൗ​ണ്‍ ഷു​ഗ​റു​മാ​യി ര​ണ്ട് ഇ​ത​ര സം​സ്ഥാ​ന​ക്കാ​ര്‍ അ​റ​സ്റ്റി​ല്‍. ബീ​ഹാ​ര്‍ സീ​താ​മ​രി സ്വ​ദേ​ശി​ക​ളാ​യ സി​റാ​ജു​ദീ​ന്‍ (35), ഫൈ​സ​ല്‍ ഷേ​ക്ക് (20) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ദേ​ശാ​ഭി​മാ​നി റോ​ഡ് ഈ​ച്ച​ര​ങ്ങാ​ട്ട് ലൈ​നി​ന് സ​മീ​പ​ത്ത് നി​ന്നാ​ണ് നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ അ​സി​സ്റ്റ​ന്‍റ് ക​മ്മി​ഷ​ണ​ര്‍ കെ.​എ. അ​ബ്ദു​ള്‍ സ​ലാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡാ​ന്‍​സാ​ഫ് സം​ഘം ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

പി​ടി​യി​ലാ​യ പ്ര​തി​ക​ളി​ല്‍ നി​ന്ന് 4.084 ഗ്രാം ​ക​ഞ്ചാ​വും 1.75 ഗ്രാം ​ബ്രൗ​ണ്‍ ഷു​ഗ​റും 28,600 രൂ​പ​യും ക​ണ്ടെ​ടു​ത്തു.

Kerala

വ​ന്ദേ​ഭാ​ര​തി​ലെ ഗ​ണ​ഗീ​തം; കെ.​സി.​വേ​ണു​ഗോ​പാ​ൽ റെ​യി​ൽ​വേ മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി

കൊ​ച്ചി: വ​ന്ദേ​ഭാ​ര​ത് സ​ർ​വീ​സ് ഉ​ദ്ഘാ​ട​ന​ത്തി​നി​ടെ വി​ദ്യാ​ർ​ഥി​ക​ൾ ആ​ർ​എ​സ്എ​സ് ഗ​ണ​ഗീ​തം പാ​ടി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കെ.​സി.​വേ​ണു​ഗോ​പാ​ൽ എം​പി. പൊ​തു​സം​വി​ധാ​ന​ത്തെ കാ​വി​വ​ത്ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​ണി​ത്.

വി​ഷ​യ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് റെ​യി​ൽ​വേ മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി​യെ​ന്നും എം​പി പ​റ​ഞ്ഞു. റെ​യി​ൽ​വേ​യെ രാ​ഷ്ട്രീ​യ ആ​ശ​യ പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ വേ​ദി​യാ​ക്കി​യ​ത് ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്. അ​ടി​യ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ത്തി ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

ദേ​ശീ​യ സ​ങ്ക​ൽ​പ്പ​ങ്ങ​ളെ അ​പ​മാ​നി​ക്കു​ന്ന​താ​ണി​തെ​ന്നും കെ.​സി.​വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. എ​റ​ണാ​കു​ളം- ബം​ഗ​ളൂ​രു വ​ന്ദേ​ഭാ​ര​ത് സ​ർ​വീ​സ് ഉ​ദ്ഘാ​ട​ന​ത്തി​നി​ടെ​യാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ ആ​ർ​എ​സ്എ​സ് ഗ​ണ​ഗീ​തം പാ​ടി​യ​ത്.

Kerala

യു​ഡി​എ​ഫി​ന് തി​രി​ച്ച​ടി; കൗ​ൺ​സി​ല​ർ ബി​ജെ​പി​യി​ൽ ചേ​ർ​ന്നു

കൊ​ച്ചി: തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ കൊ​ച്ചി കോ​ര്‍​പ​റേ​ഷ​നി​ലെ യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍ ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. 49-ാം വാ​ര്‍​ഡ് കൗ​ണ്‍​സി​ല​റാ​യ സു​നി​ത ഡി​ക്‌​സ​നാ​ണ് ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്ന​ത്.

കൊ​ച്ചി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ൽ നി​ന്ന് അം​ഗ​ത്വ​മെ​ടു​ത്തു. മു​ൻ​പ് കോ​ൺ​ഗ്ര​സി​ലാ​യി​രു​ന്ന സു​നി​ത ഡി​ക്‌​സ​ൺ 2010 ൽ ​വൈ​റ്റി​ല​യി​ൽ നി​ന്ന് ന​ഗ​ര​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.

2015 ൽ ​ഇ​വ​ർ കോ​ൺ​ഗ്ര​സ് വി​മ​ത​യാ​യി മ​ത്സ​രി​ച്ചെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ത​വ​ണ ആ​ർ​എ​സ്‌​പി സ്ഥാ​നാ​ർ​ഥി​യാ​യാ​ണ് ഇ​വ​ർ ന​ഗ​ര​സ​ഭ​യി​ലേ​ക്ക് ജ​യി​ച്ച​ത്. സാ​ധാ​ര​ണ​ക്കാ​ര്‍​ക്കൊ​പ്പം നി​ല്‍​ക്ക​ണ​മെ​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ച​തെ​ന്ന് സു​നി​ത പ​റ​ഞ്ഞു.

 

 

Sports

കഠിനമായ മലേഷ്യൻ അയൺമാൻ പട്ടം നേടി മലയാളി ഐആർഎസുകാരൻ

കൊ​ച്ചി: ആ​യാ​സ​മു​ള്ള​തി​നെ അ​നാ​യാ​സം കീ​ഴ​ട​ക്കു​ന്ന​തി​ലെ ത്രി​ൽ ഒ​ന്നു വേ​റെ ത​ന്നെ. ആ ​ത്രി​ല്ലി​നെ തൊ​ട്ട​റി​ഞ്ഞ​തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് കൊ​ച്ചി​യി​ലെ ഈ ​ഐ​ആ​ര്‍​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍. ലോ​ക​ത്തി​ലെ ഏ​റ്റ​വും ബു​ദ്ധി​മു​ട്ടേ​റി​യ കാ​യി​ക ഇ​ന​ങ്ങ​ളി​ലൊ​ന്നാ​യ മ​ലേ​ഷ്യ​ന്‍ ട്ര​യാ​ത്ത​ല​ണ്‍ നി​ശ്ചി​ത​സ​മ​യ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ഇ​ദ്ദേ​ഹ​ത്തി​ന് മ​ലേ​ഷ്യ​ന്‍ അ​യ​ണ്‍​മാ​ന്‍ പ​ട്ടം സ്വ​ന്തം. കൊ​ച്ചി​യി​ലെ ജി​എ​സ്ടി ആ​ന്‍​ഡ് ക​സ്റ്റം​സ് അ​ഡീ. ക​മ്മീ​ഷ​ണ​ര്‍ ജോ​മി ജേ​ക്ക​ബാ​ണ് അ​പൂ​ര്‍​വ​നേ​ട്ടം ത​ന്‍റെ പേ​രി​ലാ​ക്കി​യ​ത്. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്ന് 607 പേ​ര്‍ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ലാ​ണ് ഈ ​നേ​ട്ടം.

മലഞ്ചെരിവിലൂടെ സൈക്കിളിൽ

ക​ട​ലി​ലും മ​ല​ഞ്ചെ​രി​വി​ലും റോ​ഡി​ലു​മാ​യി മൂ​ന്നു ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ട്ര​യാ​ത്ത​ല​ണ്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ക​ട​ലി​ല്‍ 3.8 കി​ലോ​മീ​റ്റ​ര്‍ നീ​ന്ത​ല്‍, 180 കി​ലോ​മീ​റ്റ​ര്‍ മ​ല​ഞ്ചെ​രു​വി​ലൂ​ടെ സൈ​ക്കി​ളിം​ഗ്, 42.2 കി​ലോ​മീ​റ്റ​ര്‍ ഫു​ള്‍ മാ​ര​ത്ത​ണ്‍ എ​ന്നി​വ​യാ​യി​രു​ന്നു മ​ലേ​ഷ്യ​ന്‍ അ​യ​ണ്‍​മാ​ന്‍ കി​രീ​ട​നേ​ട്ട​ത്തി​ലേ​ക്കു​ള്ള ക​ഠി​ന​വ​ഴി​ക​ള്‍. ഇ​ത്ര​യും 17 മ​ണി​ക്കൂ​റി​നു​ള്ളി​ലാ​ണ് പൂ​ര്‍​ത്തി​യാ​ക്കേ​ണ്ട​ത്. എ​ന്നാ​ല്‍, ജോ​മിക്ക് ഇ​തി​നു വേ​ണ്ടി​വ​ന്ന​ത് 14.19 മ​ണി​ക്കൂ​ര്‍ മാ​ത്രം. മ​ലേ​ഷ്യ​ന്‍ ട്ര​യാ​ത്ത​ല​ണ്‍ കേ​ര​ള​ത്തി​ല്‍നി​ന്നു​ള്ള മ​ത്സ​രാ​ര്‍​ഥി ജോ​മി മാ​ത്ര​മാ​യി​രു​ന്നു. നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ത് 705ല്‍ 35 ​പേ​രാ​ണ്.

മൂന്നു മാസം പെരിയാറിൽ

സാ​ഹ​സി​ക​യാ​ത്ര​ക​ളോ​ടു​ള്ള ഇ​ഷ്ട​മാ​ണ് ല​ങ്കാ​വി​യി​ല്‍ ന​ട​ന്ന ട്ര​യാ​ത്ത​ല​ണി​ലേ​ക്കെ​ത്തി​ച്ച​ത്. നേ​ര​ത്തെ ഡെ​ന്മാ​ര്‍​ക്കി​ല്‍ ന​ട​ന്ന ട്ര​യാ​ത്ത​ല​ണി​ലും മ​ത്സ​രി​ച്ചു കോ​പ്പ​ന്‍​ഹേ​ഗ​ന്‍ അ​യ​ണ്‍​മാ​ന്‍ പ​ട്ടം നേ​ടി​യി​ട്ടു​ണ്ട്. മൂ​ന്നു മാ​സ​ത്തോ​ളം പെ​രി​യാ​റി​ലും പു​തു​വൈ​പ്പി​ലെ ക​ട​ലി​ലും കൂ​ടാ​തെ, സൈ​ക്കി​ളിം​ഗി​ലും തീ​വ്ര​പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യാ​ണ് മ​ലേ​ഷ്യ​യി​ലേ​ക്കു തി​രി​ച്ച​ത്. റാ​ന്നി സ്വ​ദേ​ശി​യാ​യ ജോ​മി കൊ​ച്ചി കാ​ക്ക​നാ​ടാ​ണ് സ്ഥി​ര​താ​മ​സം. ഡോ. ​അ​നു ഉ​ണ്ണി​യാ​ണു ഭാ​ര്യ. ജോ ​ആ​നും ജോ​ര്‍​ദ​നും മ​ക്ക​ളാ​ണ്.
യൂ​റോ​പ്പി​ലെ അ​യ​ണ്‍​മാ​ന്‍ മ​ത്സ​ര​ങ്ങ​ളേ​ക്കാ​ള്‍ ക​ഠി​ന​മാ​ണ് മ​ലേ​ഷ്യ​യി​ലേ​തെ​ന്നു ജോ​മി പ​റ​യു​ന്നു. ക​ഠി​ന​പ​രി​ശീ​ല​ന​വും നി​ശ്ച​യ​ദാ​ര്‍​ഢ്യ​വും ല​ക്ഷ്യ​ബോ​ധ​വും കൃ​ത്യ​മെ​ങ്കി​ല്‍ അ​സാ​ധ്യ​മെ​ന്നു ക​രു​തു​ന്ന​തു പ​ല​തും നേ​ടി​യെ​ടു​ക്കാ​മെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ര്‍​മ​പ്പെ​ടു​ത്ത​ല്‍.

Kerala

രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു ഇ​ന്ന് കൊ​ച്ചി​യി​ൽ

 

കൊ​ച്ചി: രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു ഇ​ന്ന് കൊ​ച്ചി​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തും. എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജ് ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളി​ൽ രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു ഇ​ന്നു മു​ഖ്യാ​തി​ഥി​യാ​കും. കോ​ട്ട​യ​ത്തു​നി​ന്നു ഹെ​ലി​കോ​പ്റ്റ​റി​ൽ 11.30ന് ​എ​ത്തു​ന്ന രാ​ഷ്ട്ര​പ​തി​ക്കു കൊ​ച്ചി നാ​വി​ക​സേ​നാ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കും.

തു​ട​ർ​ന്ന് റോ​ഡ് മാ​ർ​ഗം 11.55നു ​കോ​ള​ജി​ലെ​ത്തി ച​ട​ങ്ങി​നു ശേ​ഷം 1.20നു ​നാ​വി​ക​സേ​നാ ഹെ​ലി​പ്പാ​ഡി​ൽ മ​ട​ങ്ങി​യെ​ത്തു​ന്ന രാ​ഷ്ട്ര​പ​തി ഹെ​ലി​കോ​പ്റ്റ​റി​ൽ 1.45നു ​കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തും. ഇ​വി​ടെ​നി​ന്ന് 1.55നു ​പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ ഡ​ൽ​ഹി​യി​ലേ​ക്കു തി​രി​ക്കും.

ഇ​ന്ന​ലെ ശി​വ​ഗി​രി​യി​ലെ​യും പാ​ലാ​യി​ലെ​യും പ​രി​പാ​ടി​ക​ൾ​ക്കു​ശേ​ഷം കു​മ​ര​ക​ത്തെ താ​ജ് റി​സോ​ർ​ട്ടി​ലാ​ണു രാ​ഷ്ട്ര​പ​തി താ​മ​സി​ച്ച​ത്. രാ​ജ്ഭ​വ​നി​ൽ ര​ണ്ട് ദി​വ​സം താ​മ​സി​ച്ച രാ​ഷ്ട്ര​പ​തി​ക്ക് അ​യ്യ​പ്പ​വി​ഗ്ര​ഹം സ​മ്മാ​നി​ച്ചാ​ണു ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​ർ യാ​ത്ര​യാ​ക്കി​യ​ത്. രാ​ജ്ഭ​വ​ന്‍റെ ചി​ത്ര​മു​ള്ള ഉ​പ​ഹാ​ര​വും സ​മ്മാ​നി​ച്ചു.

NRI

ബം​ഗ​ളൂ​രു മ​ല​യാ​ളി​ക​ൾ​ക്ക് സ​ന്തോ​ഷ​വാ​ർ​ത്ത; എ​റ​ണാ​കു​ളം - ബം​ഗ​ളൂ​രു റൂ​ട്ടി​ൽ പു​തി​യ വ​ന്ദേ​ഭാ​ര​ത്

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന് മൂ​ന്നാം വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​ൻ അ​നു​വ​ദി​ച്ച് റെ​യി​ൽ​വേ. എ​റ​ണാ​കു​ള​ത്ത് നി​ന്ന് തൃ​ശൂ​ർ, പാ​ല​ക്കാ​ട് വ​ഴി ബം​ഗ​ളൂ​രു​വി​നും തി​രി​കെ​യു​മാ​ണ് പു​തി​യ സ​ർ​വീ​സ്.

ന​വം​ബ​ർ മ​ധ്യ​വാ​ര​ത്തോ​ടെ സ​ർ​വീ​സ് ആ​രം​ഭി​ക്കു​മെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് ഉ​റ​പ്പ് ന​ൽ​കി​യ​താ​യി ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു. സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന വി​വ​രം അ​ശ്വി​നി വൈ​ഷ്ണ​വ് എ​ക്സി​ൽ കു​റി​ച്ചി​ട്ടു​മു​ണ്ട്.

ഐ​ടി മേ​ഖ​ല​യി​ൽ അ​ട​ക്കം ആ​യി​ര​ക്ക​ണ​ക്കി​ന് മ​ല​യാ​ളി​ക​ൾ ജോ​ലി ചെ​യ്യു​ന്ന ന​ഗ​ര​മാ​ണ് ബം​ഗ​ളൂ​രു. അ​വി​ടേ​ക്ക് കേ​ര​ള​ത്തി​ൽ നി​ന്ന് കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന് ഒ​രു മാ​സം മു​മ്പ് മ​ന്ത്രി​യെ നേ​രി​ൽ ക​ണ്ട് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ അ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ അ​നു​കൂ​ല തീ​രു​മാ​നം ഉ​ണ്ടാ​യ​തി​ൽ അ​ദ്ദേ​ഹം മ​ന്ത്രി​ക്ക് ന​ന്ദി​യും അ​റി​യി​ച്ചു. നി​ല​വി​ൽ ഉ​ത്സ​വ സീ​സ​ണി​ലും വി​ശേ​ഷ ദി​വ​സ​ങ്ങ​ളും ഏ​റ്റ​വും കൂ​ടു​ത​ൽ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത് എ​റ​ണാ​കു​ളം - ബം​ഗ​ളൂ​രു റൂ​ട്ടി​ലാ​ണ്.

മാ​ത്ര​മ​ല്ല മ​റ്റ് ഗ​താ​ഗ​ത മാ​ർ​ഗ​ങ്ങ​ൾ തേ​ടു​ന്ന​വ​ർ​ക്ക് അ​മി​ത​മാ​യ യാ​ത്രാ​ക്കൂ​ലി​യും ന​ൽ​കേ​ണ്ടി വ​രു​ന്നു. പു​തി​യ വ​ന്ദേ ഭാ​ര​ത് സ​ർ​വീ​പ് ബം​ഗ​ളൂ​രു മ​ല​യാ​ളി​ക​ളെ സം​ബ​ന്ധി​ച്ച് ഏ​റെ ആ​ശ്വാ​സ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Kerala

എം​എ​സ്‌​സി എ​ൽ​സ3 ന​ഷ്ട​പ​രി​ഹാ​രം: സ​ര്‍​ക്കാ​രി​ന്‍റെ ഹ​ര്‍​ജി ഇ​ന്നു വീ​ണ്ടും ഹൈ​ക്കോ​ട​തി​യി​ല്‍

കൊ​ച്ചി: എം​എ​സ്‌​സി എ​ല്‍​സ 3 ക​പ്പ​ല്‍ മു​ങ്ങി​യ​തി​നെ തു​ട​ര്‍​ന്നു​ണ്ടാ​യ പ​രി​സ്ഥി​തി നാ​ശ​ത്തി​ന് 9,531 കോ​ടി​യു​ടെ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സ​മ​ര്‍​പ്പി​ച്ച അ​ഡ്മി​റാ​ലി​റ്റി സ്യൂ​ട്ട് ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും.

മു​ങ്ങി​യ ക​പ്പ​ലി​ല്‍ നി​ന്ന് എ​ണ്ണ ചോ​രു​ക​യും ക​ണ്ടെ​യ്‌​ന​റു​ക​ളി​ലെ രാ​സ വ​സ്തു​ക്ക​ള​ട​ക്കം സ​മു​ദ്ര​ത്തി​ല്‍ ക​ല​രു​ക​യും ചെ​യ്ത​ത സം​ഭ​വ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ട ന​ഷ്ട​പ​രി​ഹാ​ര തു​ക യാ​ഥാ​ര്‍​ഥ്യ​ത്തി​ന് നി​ര​ക്കു​ന്ന​ത​ല്ലെ​ന്നാ​ണ് ക​പ്പ​ല്‍ ക​മ്പ​നി​യു​ടെ വാ​ദം.

അ​പ​ക​ടം ന​ട​ന്നി​ട്ടു​ള്ള​ത് സം​സ്ഥാ​ന സ​മു​ദ്രാ​തി​ര്‍​ത്തി​യി​ല്‍ നി​ന്ന് 14.5 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ അ​ക​ലെ​യാ​യ​തി​നാ​ല്‍ കേ​ര​ള സ​ര്‍​ക്കാ​റി​ന് അ​ഡ്മി​റാ​ലി​റ്റി സ്യൂ​ട്ട് ന​ല്‍​കാ​ന്‍ അ​ധി​കാ​ര​മി​ല്ലെ​ന്നും ക​മ്പ​നി വ്യ​ക്ത​മാ​ക്കി.

ക​പ്പ​ല്‍ ക​മ്പ​നി​യു​ടെ വാ​ദം പൂ​ര്‍​ത്തി​യാ​യെ​ങ്കി​ലും മ​റ്റ് ക​ക്ഷി​ക​ളു​ടെ വാ​ദം തു​ട​രാ​നാ​യി ജ​സ്റ്റീ​സ് എം.​എ. അ​ബ്ദു​ല്‍ ഹ​ക്കീം ഹ​ര്‍​ജി ഇ​ന്ന​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

Kerala

കൊ​ച്ചി​യി​ൽ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ

 

 

കൊ​ച്ചി: കൊ​ച്ചി​യി​ൽ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യാ​ണ് 57 ഗ്രാ​മി​ലേ​റെ എം​ഡി​എം​എ​യു​മാ​യി പി​ടി​കൂ​ടി​യ​ത്. പാ​ല​ക്കാ​ട് ചെ​ർ​പു​ള​ശേ​രി വാ​ഴൂ​ർ പാ​റ​ക്കാ​ട​ൻ വീ​ട്ടി​ൽ അ​ബ്‌​ദു​ൾ മ​ഹ​റൂ​ഫ് (27) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഓ​ണാ​ഘോ​ഷ​മാ​യി ബ​ന്ധ​പ്പെ​ട്ട് കൊ​ച്ചി ന​ഗ​ര​ത്തി​ൽ വ്യാ​പ​ക​മാ​യി ല​ഹ​രി ഇ​ട​പാ​ട് ന​ട​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​ത് മു​ൻ​നി​ർ​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

കൊ​ച്ചി​യി​ലെ ഇ​ട​പാ​ടു​കാ​ർ​ക്ക് വി​ൽ​ക്കാ​നാ​യി കൊ​ണ്ടു​വ​ന്ന​താ​ണ് എം​ഡി​എം​എ എ​ന്നാ​ണ് വി​വ​രം. ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പി​ന്നീ​ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്യു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Latest News

Up